അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തകഴി പടഹാരം പാച്ചൂത്രയിൽ പരേതനായ പരമേശ്വരൻ നായരുടെ (ഉസ്താദ്ജി) ഭാര്യ സീതമ്മയാണ് (90) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സുലേഖ, ശ്രീദേവി, രാമഭദ്രൻ. മരുമക്കൾ: ജയകുമാർ, പ്രിയ, പരേതനായ അനിൽ കുമാർ. സംസ്കാരം ചൊവ്വാഴ്ച.
അമ്പലപ്പുഴ: കോവിഡ് ബാധിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അറക്കൽ ലക്ഷം വീട്ടിൽ ബൈജുവാണ് (49) മരിച്ചത്. ഒരാഴ്ചയിലേറെയായി പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ ട്രീറ്റ്മെൻറ് സെൻററിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അനന്തു, അഖിൽ, അരുൺ, അമ്പാടി.
അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അരൂർ നെടുമ്പുഴി എൻ.ജെ. അഗസ്റ്റിൻ (62) മരിച്ചു. ഭാര്യ: ജാൻസി. മക്കൾ: ജിതിൻ, ജിനി. മരുമകൻ: ലിബിൻ.