മണ്ണഞ്ചേരി: വീട്ടമ്മയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വടക്കനാര്യാട് പൂന്തോപ്പ് വെളിയിൽ (മണ്ണൂപറമ്പ്) ഷാജി സി. പ്രതാപെൻറ ഭാര്യ സെൽമയെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ച പ്രഭാത സവാരിക്കിറങ്ങുന്ന ശീലമുണ്ടായിരുന്നു. എന്നാൽ, ചൊവ്വാഴ്ച പുലർച്ച ഷാജി ഉറക്കമുണരാൻ താമസിച്ചതിനെ തുടർന്നു ഇവർ മുറ്റം തൂക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ച് കുളം കുഴിച്ചിരുന്നു. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.