സ്കൂട്ടറും പിക് അപ്പും കൂട്ടിയിടിച്ച് വിമുക്തഭടന് മരിച്ചു
കല്ലറ: പിക് -അപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന് മരിച്ചു. കല്ലറ ചൂട്ടക്കാവ് ഗോപികയില്‍ മണിലാല്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് കല്ലറ തറട്ട ജങ്ഷനിലായിരുന്നു അപകടം.മണിലാല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നാലെ വരികയായിരുന്ന പിക്-അപ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് സാരമായി പരിക്കേറ്റ മണിലാലിനെ നാട്ടുകാര്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാങ്ങോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ഭാര്യ: ജയ. മക്കള്‍: ഗോപിക, മേഘ.