തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ അമ്മാവന് പോത്തന്‍കോടിന് സമീപം കൊടിക്കുന്നില്‍ കുണ്ടയത്തുമുകള് വീട്ടില്‍ പരേതനായ പാച്ചെൻറ ഭാര്യ കൊച്ചുപെണ്ണ് (84) നിര്യാതയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ചു. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തൈക്കാട് ശാന്തികവാടത്തില്‍ ശവസംസ്കാരം നടത്തി.മക്കൾ: പരേതനായ പി. സത്യന് (വാട്ടര്‍ അതോറിറ്റി), പി. കരുണാകരന് (ലുലു, കുവൈത്ത്), പി. ബാബു (മാര്‍ ഇവാനിയോസ് കോളജ്, നാലാഞ്ചിറ), കെ. പത്മിനി (കേരള ഗ്രാമീണ്‍ ബാങ്ക്, ബാലരാമപുരം), കെ. മോളി. മരുമക്കൾ: ശരത്, പരേതനായ സെല്വരാജന്, സുനിത ഒ.എസ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ, തിരുവനന്തപുരം കോർപറേഷന്).