റാന്നി: കടന്നൽ തേനീച്ചയുടെ കുത്തേറ്റ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പ്ലാങ്കമൺ പൊടിപ്പാറ പന്ത്രണ്ടുപറയിൽ പി.വി. ജോണാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. ഇടപ്പാവൂർ ഗ്രാമോദ്ധാരണ വായനശാലക്ക് സമീപം ഉണ്ടായിരുന്ന തേനിച്ചക്കൂട്ടം പരുന്ത് കൊത്തിയതിനെത്തുടർന്ന് ഇളകി പരിസരത്തുള്ളവരെ കുത്തുകയായിരുന്നു. വായനശാലക്കുസമീപം പണിയിലേർപ്പെട്ടിരുന്ന ജോണിനും കുത്തേറ്റു. പരിക്കേറ്റ് ഓടുന്നതിനിടെ മറിഞ്ഞുവീഴുകയും ചെയ്തു. തേനീച്ച കൂട്ടത്തോടെ ആക്രമിക്കുന്നതിനാൽ നാട്ടുകാർ അടുക്കാൻ ഭയപ്പെട്ടു.
പിന്നീട് ജോണിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുശീല. മക്കൾ: മെറിൻ, സെലിൻ. മൃതദേഹം കോഴഞ്ചേരി ഗവ. ആശുപത്രി മോർച്ചറിയിൽ. കോയിപ്രം െപാലീസ് നടപടി സ്വീകരിച്ചു.