കൊട്ടാരക്കര: സെവൻത് ഡേ അഡ്വൻറിസ്റ്റ് സഭയുടെ തെക്ക് പടിഞ്ഞാറ് ഇന്ത്യ യുനിയെൻറ സുവിശേഷ-കാര്യവിചാരകത്വ വകുപ്പുകളുടെ ഡയറക്ടർ പൂയപ്പള്ളി ഇരുപ്പറവട്ടത്ത് വടക്കേവീട്ടില്‍ പാസ്റ്റർ വി.കെ. ബേബി (74) നിര്യാതനായി. ബംഗളൂരുവില്‍ സഭയുടെ തേക്കേ ഇന്ത്യാ യൂനിയന്‍ ആസ്ഥാനത്ത് അസോസിയേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സ്കൂളുകളില്‍ പ്രിന്‍സിപ്പലുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് കൊട്ടാരക്കര കരിക്കം എസ്.ഡി.എ ദേവാലയത്തില്‍. ഭാര്യ: ശാന്തമ്മ ബേബി (മുന്‍ പ്രിന്‍സിപ്പൽ എസ്.ഡി.എ സ്കൂള്‍, കലൂര്‍). മക്കള്‍: ബിനു ബേബി സാം(ബംഗളൂരു), ബിജു ബേബി സാം (ദുൈബ), ബിബി ബേബി സാം (ഖത്തര്‍). മരുമക്കള്‍: മധുബാല, സിബി, ലിപോക്നാരോ.