കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ശ്രീകുലത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പി.ജി. രാമകൃഷ്ണൻ (86) നിര്യാതനായി. കല്ലേലിഭാഗം 416ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡൻറ്, തൊടിയൂർ എസ്.എൻ.വി.എൽ.പി.എസിെൻറയും കല്ലേലിഭാഗം എസ്.എൻ വിദ്യാപീഠത്തിെൻറയും മാനേജർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാമാവതി. മക്കൾ: പ്രീത, അഡ്വ. പ്രദീപ് ശ്രീകുലം, പ്രിയ (ദുബൈ). മരുമക്കൾ: അഡ്വ. വി. പ്രസാദ്, എസ്. മോഹനൻ (അക്കൗണ്ടൻറ്, ദുബൈ). സഹോദരൻ: പി.ജി. ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.