അടൂർ: എം.സി റോഡിൽ നാൽപതിനായിരംപടിക്ക് സമീപം ബുള്ളറ്റ് മോട്ടോർ സൈക്കിൾ മറിഞ്ഞ് റോഡിൽ വീണയാൾ പിറകെ വന്ന ലോറി കയറി മരിച്ചു. മിത്രപുരം ചരുവിള പുത്തൻവീട്ടിൽ വിനോദാണ് (48) മരിച്ചത്. ബുധനാഴ്ച രാവിലെ 11.20നായിരുന്നു അപകടം.
സമീപത്ത് റോഡ് പണിക്ക് നിരത്തിയിട്ട മെറ്റൽ അപകടം നടന്ന ഭാഗത്ത് തെറിച്ചുകിടപ്പുണ്ടായിരുന്നു. ഇതിൽ കയറിയപ്പോഴാണ് ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കഴക്കൂട്ടത്തുനിന്ന് ഗ്യാസ് സിലിണ്ടറുമായി തിരുവല്ലയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ഭാര്യ: രാധിക. മക്കൾ: അക്ഷയ, ആദർശ്.