അടൂര്‍: എം.സി റോഡരികില്‍ കാറിെൻറ വാതിലില്‍ തട്ടി റോഡില്‍ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു. വയല പുതുശ്ശേരി ഭാഗം സിബി ഭവനില്‍ ജി. തോമസാണ് (പൊടിയന്-65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11-ന് കിളിവയലില്‍ നിന്ന് ഏനാത്തിനു സ്കൂട്ടറില്‍ പോകുമ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഇറങ്ങുന്നതിന് യാത്രക്കാരന് വാതില്‍ തുറന്നപ്പോഴായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് മരിച്ചത്. തോമസിെൻറ ഭാര്യ കുഞ്ഞുകുഞ്ഞമ്മ. മക്കള്‍: സിബി, സിനി. മരുക്കള്: ബിന്‍സി, ബിന്സണ്.