ഇലന്തൂർ: താഴയിൽ വാലുപറമ്പിൽ പാസ്റ്റർ തോമസ് മത്തായിയുടെ മകൻ ഡോ. ഷിബു തോമസ് (53) ന്യൂയോർക്കിലെ ഫ്ലവർഹില്ലിൽ നിര്യാതനായി. ബ്രൂക്ലിൻ മയമോണ്ടിസ് മെഡിക്കൽ സെൻററിൽ 26 വർഷമായി ഫിസിഷ്യനാണ്. ഭാര്യ: ഡോ. റേച്ചൽ. മക്കൾ: ലിസ, അന്ന, കാലേബ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ഗ്ലെൻകോവ് എലീം ഫുൾ ഗോസ്പൽ അസംബ്ലിയിലെ ശുശ്രൂഷക്കുശേഷം ശനിയാഴ്ച രാവിലെ 11.30ന് പോർട്ട് വാഷിങ്ടൺ നാസാവ് നോൾസ് സെമിത്തേരിയിൽ.