ചെങ്ങന്നൂർ: നിയമസഭ മുൻ ചീഫ് മാർഷൽ ചെങ്ങന്നൂർ മുളക്കുഴ കോട്ട വല്ലന ഹുമയൂൺ മൻസിലിൽ ബി. സുലൈമാൻ റാവുത്തർ (93) നിര്യാതനായി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. പിറന്നാൾ ദിനമായ വ്യാഴാഴ്ച രാവിലെ 9.30ഓടെ വീട്ടിലായിരുന്നു മരണം. മക്കൾ: എസ്. ഹുമയൂൺ (റിട്ട. പൊതുമരാമത്ത് ചീഫ് എൻജിനീയർ), ജാസ്മിൻ (ഷാർജ). മരുമക്കൾ: അലിയാരുകുഞ്ഞ് (നാട്ടകം ഗവ. കോളജ് മുൻ പ്രഫസർ), മിനി.