മണ്ണഞ്ചേരി: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന മനുഷ്യാവകാശ സംഘടനയിലെ പ്രമുഖനും നിരാലംബർക്കും അശരണർക്കും നീതി ലഭ്യമാക്കാൻ സൗജന്യ നിയമസഹായവും നൽകിയ മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാംവാർഡ് ചേന്നനാട്ട് സായഭദ്രയിൽ ജയമോഹൻ (55) നിര്യാതനായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയകുമാരി. മക്കൾ: ജയ ഭദ്ര, ആനന്ദ് മോഹൻ. മരുമകൻ: അഖിൽ.