ആറാട്ടുപുഴ: ഗ്രഫ് സൈനികൻ പക്ഷാഘാതം മൂലം ഡൽഹിയിൽ മരിച്ചു. മുതുകുളം തെക്ക് രാജ്വില്ലയിൽ (ചാപ്രായിൽ) ഡി. രാജേന്ദ്രനാണ് (56) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ബിന്ദു. മക്കൾ: ബിബിൻരാജ്, ശ്രുതിരാജ്. മരുമകൾ: മേഘ.