തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകൻ പുളിമൂട് ഗാന്ധാരി നഗറിൽ (വീട് നമ്പർ 35ൽ) പി.കെ. രാധാമണി (90) നിര്യാതനായി. കൊല്ലം അലിൻറിൽ മുൻ ഇലക്ട്രിക്കൽ എൻജിനീയർ (വർക്സ് മാനേജർ) ആയിരുന്നു. വിരമിച്ചതിന് ശേഷം സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. തമ്പാനൂരിൽ മുതിർന്നവരുടെ കൂട്ടായ്മകൾ തുടങ്ങി. 1992ൽ ‘അൾഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്ത്യ’യുടെ തലസ്ഥാനെത്ത ചാപ്റ്റർ തുടങ്ങി. പിന്നീട് തിരുവല്ലെത്ത ‘സ്നേഹസദനം’ വഴി പതിനഞ്ചോളം മറവിരോഗ ബാധിതർക്ക് സംരക്ഷണവും നൽകി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ടി.ആർ. ഗോപി കേശവൻ (ദുബൈ), ടി.ആർ. ശങ്കർ (െസക്കന്തരാബാദ്). മരുമക്കൾ: ലക്ഷ്മി, അനുഷ.