പന്തളം: അജ്ഞാത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുളനട ഉള്ളന്നൂർ പോട്ടുപ്ലാവു നിൽക്കുന്നതിൽ പി.എസ്. ബിജുവാണ് (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 7.30ന് എം.സി റോഡിൽ കുളനട കൈപ്പുഴ വായനശാലക്ക് സമീപമായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ്. അവിവാഹിതനാണ്. പിതാവ്: ശിവരാമപിള്ള. മാതാവ്: ഓമനമ്മ. സഹോദരൻ: ബിനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.