മാരാരിക്കുളം: ഗുഡ്സ് ഓട്ടോക്ക് പിന്നിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് വീണ് പൊലീസ് ഓഫിസർ മരിച്ചു.
കൊച്ചി മെട്രോയിൽ െഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന മലബാർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥൻ പുറക്കാട് പഞ്ചായത്ത് നാലാം വാർഡ് കരൂർ ശ്രീവത്സത്തിൽ രാജീവിെൻറ മകൻ രാജിത്താണ് (25) മരിച്ചത്. സഹപ്രവർത്തകൻ എസ്. ദീപു നിസ്സാര പരിേക്കാടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കഞ്ഞിക്കുഴി എസ്.എൻ കോളജിന് സമീപം ഞായറാഴ്ച പുലർച്ചയായിരുന്നു അപകടം.
മുന്നിൽ പോയ ഗുഡ്സ് ഓട്ടോയിൽ ബൈക്കിെൻറ ഹാൻഡിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. പിൻസീറ്റിലിരുന്ന രാജിത് റോഡിൽ തലയിടിച്ചുവീണ് അപകടസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: രാധ. സഹോദരൻ: രാജേഷ്.