ആലപ്പുഴ: ബൈക്ക് പാടത്തേക്ക് മറിഞ്ഞ് യുവാവിനെ ദാരുണാന്ത്യം.
ബിഹാർ ബെറോണി യൂനിറ്റ് സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ആലപ്പുഴ തോണ്ടൻകുളങ്ങര വാർഡ് മുരുകനിവാസിൽ രഞ്ജിത്താണ് (24) മരിച്ചത്. അടുത്തമാസം പ്രസവത്തിന് തയാറെടുക്കുന്ന ഭാര്യയെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എ.സി റോഡിൽനിന്ന് പൂപള്ളി-ചമ്പക്കുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും രാത്രി 11ന് മരിച്ചു. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒരുവർഷം മുമ്പ് വിവാഹിതനായ യുവാവ് ഒരാഴ്ചമുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: മീനു. പിതാവ്: മുരുകൻ. മാതാവ്: ശാന്തമ്മ. സഹോദരി: രമ്യ.