ചെങ്ങന്നൂർ: പെട്രോളൊഴിച്ച് വീടിനുള്ളിൽ ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് വടക്ക് മുറിയായിക്കര കളീയ്ക്കൽ വീട്ടിൽ പുരുഷോത്തമൻ-ശ്യാമള ദമ്പതികളുടെ മകൻ സുധീർകുമാറാണ് (ഗിരീഷ് -45) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനിടെ ആഹാരം സംബന്ധിച്ച് മാതാവുമായുള്ള തർക്കത്തെതുടർന്ന് ഭക്ഷണം വലിച്ചെറിഞ്ഞശേഷം മുറിക്കുള്ളിൽ കയറി തീകൊളുത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സഹോദരങ്ങൾ: സുലേഖ, സുനിൽകുമാർ, സുധീഷ് കുമാർ. തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.