മാന്നാർ: റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ താഴുത്തുരുത്തിയിൽ വീട്ടിൽ ജി. രഘുകുമാർ (60) നിര്യാതനായി. മാന്നാർ ഇൻറർനാഷനൽ ഭാരത് ഐ.ടി.സിയിലെ ഇൻസ്ട്രക്ടറായിരുന്നു. ഭാര്യ: ശ്രീദേവി ആർ. കുമാർ. മക്കൾ: ആർ. രൻജീഷ് (ഒമാൻ), സൻജിഷ്കുമാർ (അമരിഗോ, ബംഗളൂരു). മരുമക്കൾ: അനിത രൻജീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.