ആലപ്പുഴ: വീട്ടിൽനിന്ന് കാണാതായ വയോധികനെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തത്തംപള്ളി കുറശ്ശേരി തങ്കപ്പനാണ് (68) മരിച്ചത്. പുന്നമടക്ക് ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഏഴിനാണ് ഇയാളെ കാണാതായത്. ബന്ധുക്കൾ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. അർബുദ ബാധിതനായ തങ്കപ്പൻ രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: ടിൻറു, ചിഞ്ചു. മരുമക്കൾ: അരുൺ, ദീപു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം പിന്നീട്.