ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്വ
ർക്കല: ടൂറിസ്റ്റ് ബസിടിച്ച് ഓട്ടോയിൽനിന്ന് തെറിച്ചുവീണ വൃദ്ധ മരിച്ചു. ഇടവ കാപ്പിൽ കണ്ണംമൂട് നെടിയശാലയിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ സരളയമ്മ (77)യാണ് മരിച്ചത്. മകൾ ശോഭന (53), സഹോദരിയുടെ മകൾ അർച്ചന (33), ഓട്ടോ ഡ്രൈവർ ആരോമൽ (22) എന്നിവർക്കും സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.15 ഒാടെ കണ്ണംബ ജങ്ഷനിലാണ് അപകടം.സരളയമ്മയുടെ ചികിത്സക്ക് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഓട്ടോ. പുല്ലാന്നിക്കോട് ഇടറോഡിൽ നിന്ന് കണ്ണംബ മെയിൻറോഡിലേക്ക് കടക്കുമ്പോൾ പുന്നമൂട് ഭാഗത്തുനിന്ന് വന്ന ബസ് ഓട്ടോയിലിടിക്കുകയായിരുന്നു.വിവാഹ പാർട്ടിയുമായി ഗുരുവായൂരിലേക്ക് പോകുകയായിരുന്നു സെനിത്ത് ടൂറിസ്റ്റ് ബസ്.ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്ന് സരളയമ്മ അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിെൻറ അടിയിലേക്കാണ് വീണു.
ഓട്ടോ മറിയുകയും ചെയ്തു. നാട്ടുകാർ സരളയമ്മയെ വാഹനത്തിനടിയിൽനിന്ന് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മറ്റുള്ളവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സരളയമ്മയുടെ മറ്റുമക്കൾ: മുരളീധരൻ നായർ, വിജയകുമാരി. മരുമക്കൾ: സരസ്വതി, പരേതരായ മുരളി, രാജേന്ദ്രൻ നായർ.