ബാലരാമപുരം: സൈനിക ട്രക്ക് തട്ടി വാഹനത്തിനടിയില്‍പെട്ട് യു.ഐ.ടി പ്രിന്‍സിപ്പല്‍ മരിച്ചു. തിരുമല സ്വദേശി ബാലരാമപുരം ആറലൂംമൂടിലെ യു.ഐ.ടി പ്രിന്‍സിപ്പൽ വിജയകുമാരി (61) ആണ് മരിച്ചത്. ഭര്‍ത്താവ് സുകുമാരന്‍ ഗുരുതര പരിക്കേറ്റു.തിങ്കളാഴ്ച വൈകീട്ട് ആറാലൂംമൂട് ദേശീയപാതയിലാണ് അപകടം. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു സൈനിക വാഹനം. ഒരേ ദിശയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.ആറാലൂംമൂട് യു.ഐ.റ്റിയില്‍ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.