കായംകുളം: മുക്കവല കിഴക്ക് പട്ടൻറപറമ്പിൽ (വലിയ പേരേത്ത്) ഉമ്മർകുട്ടിയുടെ മകൻ താജുദ്ദീൻ (തായി-, 58) നിര്യാതനായി. പലചരക്ക് വ്യാപാര സ്ഥാപനമായ നാസ ഏജൻസീസ് പാർട്ണറായിരുന്നു. പെരിങ്ങാല മഹല്ല് പ്രസിഡൻറും കായംകുളം മുസ്ലിം ജമാഅത്ത് പെറ്റീഷൻ കമ്മിറ്റി ചെയർമാനുമാണ്. ഭാര്യ: നുസൈബ. മക്കൾ: ഷാനു, ഷഹന, ഷബാന. മരുമക്കൾ: ഷിഹാബുദ്ദീൻ (ബഹ്റൈൻ), സമീർ (ദുൈബ). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കായംകുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.