അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ മാർക്ക് വില്ലയിൽ റിട്ട. വില്ലേജ് ഓഫിസർ മാർക്ക് ഫെർണാണ്ടസ് (73) നിര്യാതനായി. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള സംഘത്തിലെ ഡ്രംസ് വാദകൻ, പുന്നപ്ര പ്രണവം റസിഡൻറ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മേരി മണി (റിട്ട.എൽ.എച്ച്.എസ്) മക്കൾ: ലീന മാർക്ക്, ലിബു മാർക്ക്. മരുമക്കൾ: റെജി തോമസ്, റിയ ലിബു.