മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട മൈലപ്ര വല്യക്കര വീട്ടിൽ മത്തായി ഫിലിപ്പോസിെൻറ മകൻ ജോർജ് ഫിലിപ്പോസ് (44) ആണ് മരിച്ചത്. അലൂമിനിയം ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: മേരി. ഭാര്യ: ഷൈനി. മക്കൾ: ജിൻസ, അൻസ.