ചിറയിന്‍കീഴ്: അമിതവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് കുട്ടി മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പില്‍ ജ്യോതി-നിഷ ദമ്പതികളുടെ മകള്‍ ഹനീഷ (7) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം.
അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പൂത്തുറ നെടുന്തോപ്പില് റോഡിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് ബുള്ളറ്റിടിച്ച് തെറിപ്പിച്ചത്. മുതലപ്പൊഴയില്നിന്ന് വര്‍ക്കല ഭാഗത്തേക്ക് പോകുകയായുന്നു ബൈക്ക്. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു.