തിരുവല്ല: മാങ്കുളങ്ങര ഹോംസ്റ്റേ ഉടമ മാത്യൂസ് എബ്രഹാം മാങ്കുളങ്ങര (ബേബിച്ചൻ -74) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻറ് രജിസ്ട്രാറാണ്. കേരള പെൻഷനേഴ്സ് ഫെഡറേഷൻ സ്ഥാപക പ്രസിഡൻറ് പരേതനായ എബ്രഹാം മാങ്കുളങ്ങരയുടെ മകനാണ്. ഭാര്യ: റിട്ട. അധ്യാപിക പരേതയായ മോളിക്കുട്ടി (പുതുപ്പള്ളി ഇഞ്ചക്കാട്ട് ചാലുങ്കൽ കുടുംബാംഗം). മക്കൾ: ബോബി മാത്യൂസ് (കുവൈത്ത്), ജോബി മാത്യൂസ് (പോപുലർ ഓട്ടോമൊബൈൽസ്). മരുമക്കൾ: റീന ബോബി, നൈസി ജോബി. സംസ്കാരം പിന്നീട്.