ആറ്റിങ്ങല്‍: സൗദിയില്‍ ജോലിക്കിടെ മരിച്ച ഊരുപൊയ്ക രാധാലയത്തില്‍ മനോജ് കുമാറിെൻറ (42) മൃതദേഹം വ്യാഴാഴ്ച രാവിലെ ആറിന് നാട്ടില്‍ സംസ്കരിക്കും. സെപ്റ്റംബര്‍ എട്ടിന് ജോലിക്കിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജ്കുമാർ ചികിത്സയിലിരിക്കെ 15നാണ് മരിച്ചത്. ഭാര്യ: സജിത മനോജ്. മക്കള്‍: അക്ഷയ്, അശ്വിന്.