ചെങ്ങന്നൂർ: മുളക്കുഴ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂർ തെക്കുവീട്ടിൽ കുടുംബാംഗവുമായ പോത്തെൻറയും ആനി പോത്തെൻറയും മകൻ നെവിൻ പോൾ (30) അമേരിക്കയിലെ സെൻറ് ലൂയിസിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അഞ്ചു വർഷം അമേരിക്കൻ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെൻറ് ലൂയിസിൽ ആമസോൺ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയായിരുന്നു. കെവിൻ പോൾ (കാലിഫോർണിയ) സഹോദരനാണ്. സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ നടക്കും.