വെഞ്ഞാറമൂട്: മരക്കഷണം ദേഹത്തടിച്ച് മരം മുറി തൊഴിലാളിയായ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം മരിച്ചു. നെല്ലനാട് കാന്തലക്കോണം ചരുവിള തൊടിയില്‍ വീട്ടില്‍ ടി. മണിയന് (55) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 11ന് വട്ടയത്ത് െവച്ചായിരുന്നു സംഭവം. സഹപ്രവര്ത്തകൻ മുറിച്ചിട്ട മരക്കഷണം തെറിച്ച് താെഴ നിൽക്കുകയായിരുന്ന മണിയെൻറ ദേഹത്തടിച്ച് പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള. മക്കള്‍: ജീവന് (കേരള പൊലീസ്) ജീന. മരുമക്കള്‍: ബിജു, രേഷ്മ.