വെള്ളറട: മരത്തില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതിവീണ് തൊഴിലാളി മരിച്ചു. തേങ്ങാപാറ വലിയവിള പുത്തന്‍വീട്ടില്‍ ഷഹീദ്ഖാന്‍ (67) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വെള്ളറടക്ക് സമീപം മണത്തോട്ടത്തായിരുന്നു അപകടം. ഉടന്‍തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിെച്ചങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളറട പൊലീസ് നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ നടക്കും.
ഭാര്യ: അനുഭായി. മക്കള്‍: അസീമ, ഷിജി. മരുമക്കള്‍. ഷാജു, ഷംനാദ്.