ഹരിപ്പാട്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, നാടക രചയിതാവ്, സംവിധായകൻ, നടൻ, ചണ്ഡിക തിയറ്റേഴ്സ് ഉടമ എന്നീ നിലകളിൽ പ്രവർത്തിച്ച ഹരിപ്പാട് പിലാപ്പുഴ ആലമ്പള്ളിൽ വടക്കതിൽ ഹരിപ്പാട് രാമചന്ദ്രൻ (85) നിര്യാതനായി. കലിയുഗം, പൊയ്മുഖങ്ങൾ തുടങ്ങിയ നാടകങ്ങൾ രചിച്ച് നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചിരുന്നു. പരേതരായ ഗോവിന്ദൻ-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.