ആറാട്ടുപുഴ: മുതുകുളം സ്വദേശി മലേഷ്യയിൽ വെള്ളത്തിൽ വീണ് മരിച്ചു. മുതുകുളം പഞ്ചായത്ത് 13ാം വാർഡിൽ റാണിഭവനത്തിൽ വിശ്വനാഥെൻറ മകൻ മധുവാണ് (42) മരിച്ചത്. സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു. നവംബർ ആറിനാണ് മരണപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കണമെങ്കിൽ 80,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ച് വിശദവിവരങ്ങളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മധുവിെൻറ ബന്ധുക്കൾ എം.എം. ആരിഫ് എം.പി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ. മുരളീധരൻ, ഇന്ത്യൻ എംബസി എന്നിവക്ക് പരാതി നൽകി. മൃതദേഹം വിട്ടുകിട്ടുന്നതിന് പണം നൽകരുതെന്നാണ് എംബസിയിൽനിന്ന് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷം മുമ്പാണ് മധു മലേഷ്യയിൽ പോയത്. അവിവാഹിതനാണ്. മാതാവ്: പങ്കജാക്ഷി. സഹോദരങ്ങൾ: ഹരികൃഷ്ണൻ, ശ്രീകുമാർ, രാജേന്ദ്രൻ, രാജേശ്വരി.