അരൂർ: പാമ്പുകടിയേറ്റ് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. അരൂക്കുറ്റി കനകക്കുന്നേൽ പുരുഷെൻറ മകൻ വിശാലാണ് (18) മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ്: പ്രസന്ന. സഹോദരൻ: വിഷ്ണു.