അമ്പലപ്പുഴ: സ്കൂട്ടറിൽ കാർ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡ് അറക്കൽ ജസ്റ്റിനാണ് (ബാബുക്കുട്ടൻ -53) മരിച്ചത്. പായൽകുളങ്ങരയിൽനിന്ന് മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. അമ്പലപ്പുഴ കച്ചേരിമുക്കിലെ ഡിവൈഡറിൽ കയറുന്നതിനെ കാർ തട്ടുകയായിരുന്നു. ഇടിച്ച കാർ നിർത്താതെപോയി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. ഭാര്യ: മോളി. മകൻ: ജെൻസ്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പുന്നപ്ര സെൻറ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.