കാട്ടാക്കട: സുഹൃത്തിെൻറ മൃതദേഹം കണ്ട് മടങ്ങിയ യുവാവ് ബന്ധുവീട്ടിൽ ജീവനൊടുക്കിയ നിലയില്‍. മാറനല്ലൂർ ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് അരുവിയോട്, ചാനൽക്കര വിളയിൽ വീട്ടിൽ രാമകൃഷ്ണെൻറയും മഹേശ്വരിയുടെയും മകൻ അഭിനേെഷന്ന ശ്രീക്കുട്ടൻ (29) തൂങ്ങിമരിച്ചത്.രാവിലെ അഭിനേഷിെൻറ സുഹൃത്ത് അജിൽ എസ്. കുമാറിനെ (20) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കണ്ടല സഹകരണ ആശുപത്രിക്ക് സമീപം മാറനല്ലൂർ, പോങ്ങുംമൂട് അജിൻ നിവാസിൽ ശ്രീകുമാർ, ശ്രീലേഖ ദമ്പതികളുടെ മകനാണ് അജിൽ. അജിലിെൻറ വീടിന് സമീപമാണ് അഭിനേഷിെൻറ മൊബൈൽ കട.അജിലിെൻറ മൃതദേഹം കാണാൻ സംഭവസ്ഥലത്തെത്തിയ അഭിനേഷ് അസ്വസ്ഥനായി മടങ്ങിപ്പോകുന്നത് കണ്ടവരുണ്ട്. ഒരുമണിക്കൂർ കഴിഞ്ഞിട്ടും മൊബൈൽ ഷോപ്പിൽ മടങ്ങിയെത്താത്തത് കാരണം സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ആൾ താമസമില്ലാത്ത പൊളിഞ്ഞുതുടങ്ങിയ വീടിനുള്ളിൽ തൂങ്ങിമരിച്ചത് കണ്ടെത്തിയത്.
മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.