ചേർത്തല: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൈക്കാട്ടുശ്ശേരി തേവർവട്ടം ആറ്റുപുറത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ കെ.ജി. മുരളീധരൻ നായരാണ് (49) മരിച്ചത്. വ്യാഴാഴ്ച തലയോലപ്പറമ്പിൽനിന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ മണപ്പുറം ഭാഗത്തായിരുന്നു അപകടം. എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. മാതാവ്: ഗൗരിയമ്മ. ഭാര്യ: ശ്രീജ. മക്കൾ: വിഷ്ണു, ശ്രേയ.