മണ്ണഞ്ചേരി: നേതാജി നികർത്തിൽ എൻ.കെ. നാഗേന്ദ്രൻ (75) നിര്യാതനായി. മാതൃഭൂമി പത്രത്തിലെ ഏജൻസി സൂപ്പർവൈസറായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, എസ്.എൻ.ഡി.പി ശാഖ 35 മുൻ പ്രസിഡൻറ്, യുവജനത ജില്ല പ്രസിഡൻറ്, വിരിശേരിൽ ക്ഷേത്രയോഗം പ്രസിഡൻറ്, സീനിയർ സിറ്റിസൺ ഫോറം മേഖല പ്രസിഡൻറ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഓമന (റിട്ട. ഹെഡ്മിസ്ട്രസ്, എ.ബി.വി.എച്ച്.എസ്.സ്, മുഹമ്മ). മക്കൾ: ലിറ്റി (അക്കൗണ്ടൻറ്, മാതൃഭൂമി, ആലപ്പുഴ), ലിനി (അധ്യാപിക, കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ് താനൂർ, മലപ്പുറം). മരുമക്കൾ: അരുൺദാസ് (ന്യൂടെക്), അഖിൽ ശശിധരൻ (എൽ.ഡി ക്ലർക്ക് കൈനകരി ഗ്രാമപഞ്ചായത്ത്).