അമ്പലപ്പുഴ: മകൻ ഓടിച്ച കാർ പാലത്തിലിടിച്ച് ഒപ്പമുണ്ടായിരുന്ന പിതാവ് മരിച്ചു. കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ്കുഞ്ഞിെൻറ മകൻ എ.എം. അൻസാരിയാണ് (50) മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി പാലത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മലപ്പുറത്തുനിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മകൻ അൻവറാണ് (23) കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് തൽക്ഷണം അൻസാരി മരിച്ചു. പരിക്കേറ്റ അൻവറിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവർക്കും പരിക്കില്ല. കൊല്ലം ഡി.സി.സി അംഗവും കോർപറേഷൻ കൗൺസിലറും കൊല്ലൂർ വിള മുൻ പഞ്ചായത്തംഗവുമാണ് അൻസാരി.