തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെടിവെച്ചാൻ കോവിൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാധാകൃഷ്ണനാണ് (71) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ചയാണ് രാധാകൃഷ്ണനെ ശ്വാസതടസ്സം, നടുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചത് ആരോഗ്യനില കൂടുതൽ കൂടുതൽ വഷളാക്കി. വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.
പള്ളിക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തികവാടത്തിൽ നടത്തി.