തുറവൂർ: ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു. ഒമ്പതാം തീയതിയാണ് കുത്തിയതോട് പഞ്ചായത്ത് പൊൻപുറം രണ്ടാംവാർഡിൽ ഒറ്റക്കണ്ടത്തിൽ നികർത്തിൽ എൻ.എസ്. ഹമീദ് (71) മരിച്ചത്. പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച ഭാര്യ മറിയുമ്മയും (70) കോവിഡ് പോസിറ്റിവായി മരിച്ചു. റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ ഹമീദ് പൊൻപുറം മഹല്ല് മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. മക്കൾ: നിഷാദ്, നിസ, നിഫ. മരുമക്കൾ: തസ്നി, ഫൈസൽ, സുൽഫി.