ആറാട്ടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പലചരക്ക് വ്യാപാരി മരിച്ചു. മംഗലത്തെ അരുണിമ സൂപ്പർ മാർക്കറ്റ് ഉടമ ആറാട്ടുപുഴ പുത്തൻപറമ്പിൽ പ്രശാന്തനാണ് (57) മരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന പ്രശാന്തനെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒക്ടോബർ 16നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പത്. ഭാര്യ: പ്രമീള. മക്കൾ: അരുണിമ, ആദിത്യൻ.