വെള്ളറട: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. തുടലി കെ.എസ്. ഭവനില്‍ കെ.എസ്. രാജു (49) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കരിക്കറത്തലയിലായിരുന്നു സംഭവം.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിപി.എം തുടലി ബ്രാഞ്ച് അംഗമാണ്.ഭാര്യ: സുജ. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമകന്: ജിജിത്. സംസ്കാരം ബുധനാഴ്ച.