മാന്നാർ: കുട്ടമ്പേരൂർ കിഴക്കേക്കര ജിനുഭവനിൽ പി.സി. വർഗീസ് (ജോയി കിഴക്കേക്കര -70) നിര്യാതനായി. കുന്നത്തൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മലങ്കര അസോസിയേഷൻ മെംബർ, മാന്നാർ ആയുർവേദ മെഡിക്കൽ കോളജ് ഡയറക്ടർ ബോർഡ് അംഗം നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. കേരള കോൺഗ്രസ് മാന്നാർ മണ്ഡലം മുൻ പ്രസിഡൻറാണ്. ഭാര്യ: തിരുവല്ല പുളിക്കീഴ് മുളനിൽക്കുന്നതിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ജെനി ജോൺ, ജിനു വർഗീസ്. മരുമക്കൾ: ഫാ. വി.ജി. ജോൺ ചുനക്കര (വികാരി, പത്തനാപുരം കലഞ്ഞൂർ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി), റിനി ജിനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുട്ടമ്പേരൂർ സിയോൻപുരം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.