ചെങ്ങന്നൂർ: പുലിയൂർ-മാന്നാർ റോഡിൽ ബുധനൂർ നാടന്നൂർ പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബുധനൂർ തെരുവിൽ പുത്തൻവീട്ടിൽ സരസ്വതിയുടെ മകൻ മധു (52) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.
സഞ്ചരിച്ചിരുന്ന ബൈക്കിെൻറ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഭാര്യ: രമ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമകൻ: വിനീഷ്.