പന്തളം: കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. കുളനട പുന്നകുന്ന് ആൽത്തറപാട് നാട്ടുപാറ മുകിടയിൽ ദാസിെൻറ മകൻ ശ്യാംദാസാണ് (21) മരിച്ചത്. ദാസിെൻറ സഹോദരൻ ബാബുവിെൻറ മകൻ ശരത് ബാബുവിന് (18) പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ശരത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 6.30നായിരുന്നു അപകടം. ഇരുവരും പന്തളം മുട്ടാർ ജങ്ഷനിലെ ഷാലോം അപ്ഹോൾസറി കടയിലെ ജീവനക്കാരാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ശ്യാംദാസ് ഓടിച്ച സ്കൂട്ടറിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം മരിച്ചു. ശാരദയാണ് ശ്യാമിെൻറ മാതാവ്. സഹോദരി: ശാലിനി. പന്തളം പൊലീസ് കേസെടുത്തു.