അമ്പലപ്പുഴ: അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർഥി കണ്ണൂർ പത്താഴകുന്നിൽ മൂവിങ്ങായിൽ വായാല നിവാസിൽ ചന്ദ്രെൻറ മകൻ രാഹുൽ രാജിനെയാണ് (24) താമസ സ്ഥലമായ മെഡിക്കൽ കോളജിെൻറ വടക്കേ അറ്റത്തെ എം.എച്ച് 1 ക്വാർട്ടേഴ്സിൽ ബുധനാഴ്ച ഉച്ചക്ക് 12ഓടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രാഹുൽ രാജ് രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽനിന്ന് മെഡിക്കൽ കോളജിലെ ക്വാർട്ടേഴ്സിൽ എത്തിയത്. രാഹുലിെൻറ ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്ന് പുന്നപ്ര സി.ഐ എം. യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. വീട്ടിലെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയുണ്ട്.