റാന്നി: രാത്രിയിൽ വീട്ടിൽനിന്ന് കാണാതായ വയോധികെൻറ മൃതദേഹം അയൽവാസിയുടെ കിണറ്റിൽ കണ്ടെത്തി. അങ്ങാടി നെല്ലിക്കമൺ കരിങ്കുറ്റിയിൽ മുകളുപറമ്പിൽ പൊന്നപ്പനാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാത്രി കാണാതായതിനെത്തുടർന്ന് െപാലീസിൽ പരാതി നൽകിയിരുന്നു. െപാലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച പുലർച്ച അയൽവാസിയുടെ കിണറ്റിനരികിൽ ചെരിപ്പ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. റാന്നിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. രോഗബാധിതനായതിനെത്തുടർന്ന് മനോവിഷമത്തിലായിരുന്നത്രേ. ഭാര്യ: ബിന്ദു. രണ്ട് പെൺമക്കളുണ്ട്. കോവിഡ് ടെസ്റ്റിനുശേഷം സംസ്കാരം നടത്തും. റാന്നി െപാലീസ് കേസെടുത്തു.