നെടുമങ്ങാട്: പനയമുട്ടം ഷെൽട്ടറിൽ എം.എൻ. ശശിധരൻനായർ (68) നിര്യാതനായി. സി.പി.െഎ മണ്ഡലം കമ്മിറ്റി അംഗം, സി.പി.െഎ പനവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആനാട് ഫാർമേഴ്സ് സഹകരണബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മോളി. മക്കൾ: ശ്യാംലാൽ, ആശ. മരുമകൻ: ജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.