റാന്നി: അങ്ങാടി തൃക്കോമല ആശാരിപ്പറമ്പിൽ സുനിലിെൻറ മകനും പ്ലസ് ടു വിദ്യാർഥിയുമായ നിർമലിനെ (17) കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴോലിയിലെ വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് തൃക്കോമലയിലെ കുടുംബവീട് ബുധനാഴ്ച വൃത്തിയാക്കിയിരുന്നു. പിന്നീട് എല്ലാവരും മടങ്ങി. ബുധനാഴ്ച വൈകുന്നേരം കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ നിർമൽ തൃക്കോമല വീട്ടിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് റാന്നി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഈട്ടിച്ചുവട് എബനേസർ സ്കൂളിൽ പഠിക്കുകയായിരുന്നു. റാന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.